SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.51 PM IST

മമ്മൂട്ടി വിത്ത്‌ സെലിബ്രിറ്റി ഫാൻസ്

ss

മമ്മൂട്ടി- ധനുഷ് ചിത്രം

ടൈറ്റിൽ പ്രഖ്യാപനം നാളെ

ഇംഗ്ളണ്ടിലെ മാഞ്ചെസ്റ്ററിൽ ആനന്ദ് ടിവി അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം താരങ്ങളായ ഭാവന, നിഖില വിമൽ, ഗായിക സിതാര കൃഷ്ണകുമാർ എന്നിവർ ഒരുമിച്ചുള്ള ചിത്രം ശ്രദ്ധ നേടുന്നു . ഒരു മാസ മാസക്കാലം നീണ്ട നിന്ന വിദേശ പര്യടനത്തിനുശേഷം കൊച്ചിയിൽ മടങ്ങിയെത്തിയ മമ്മൂട്ടി നാളെ ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യും. മമ്മൂട്ടി ജോയിൻ ചെയ്യുന്ന ദിവസംതന്നെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. ചേഴിയൻ എന്ന പേര് ടൈറ്റിലായി പറഞ്ഞുകേൾക്കുന്നു. ഓറ എന്ന പേരും അണിയറ പ്രവർത്തകരുടെ പരിഗണനയിലുണ്ടെന്നറിയുന്നു. അമരൻ എന്ന ബ്ളോക് ബസ്റ്ററിനുശേഷം രാജ് കുമാർ പെരിയ സാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ്. സായ് പല്ലവിയും ശ്രീലീലയും നായികമാരാകുന്ന ചിത്രത്തിൽ ഇന്ദ്രൻസും സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സായ് അഭ്യങ്കർ ആണ് ഇൗണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY