
ഏറെ ഉദ്വേഗം നിറച്ച സസ്പൻസ് ത്രില്ലർ എന്ന് ഉറപ്പിച്ച് റോഷൻ മാത്യു മാത്യു നായകനായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു പൊലീസ് സ്റ്റോറിയുടെ നടപടിക്രമങ്ങളിലൂടെ ആരംഭിക്കുന്ന ട്രെയിലർ ചെന്നെത്തുന്നത് ഒരു മർഡർ മിസ്റ്ററിയുടെ അകത്തളങ്ങളിലേക്കാണ്. ജോസഫിനുശേഷം പൊലീസ് സ്റ്റോറിയുമായി എം. പദ്മകുമാർ എത്തുന്ന ഉയിർ ജൂൺ 26ന് പ്രദർശനത്തിന് എത്തും. മലബാറിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു. ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ ബോളിവുഡ് താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്നു . കഥ അൻഷാദ്. ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം. ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകരുന്നു. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. വിതരണം വൗ സിനിമാസ്. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |