
മലയാള സിനിമയിലെ ഐശ്വര്യം നിറഞ്ഞ താര ജോഡികളായ മോഹൻലാലും പാർവതിയും മൂന്നരപതിറ്റാണ്ടുകൾക്കുശേഷം ഒരേ വേദിയിൽ. ഇരുവർക്കും ഒരുമിക്കാൻ കിരീടം പുതിയ പതിപ്പിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് വേദിയാകുകയും ചെയ്തു.
പാർവതിയുടെ ആദ്യചിത്രം വിവാഹിതരേ ഇതിലേ വേണ്ടത്ര വിജയം നേടിയില്ല. എന്നാൽ രണ്ടാമത്തെ ചിത്രമായ അമൃതംഗമയയിൽ മോഹൻലാലിന്റെ നായികയായി. തുടർന്ന് അഭിനയിച്ച തൂവാനത്തുമ്പികൾ എന്ന എവർ ഗ്രീൻ ക്ളാസിക് ചിത്രത്തിലെ ജയകൃഷ്ണനും രാധയും മറക്കാനാവാത്ത കഥാപാത്രമായി മാറി. ആ സിനിമയുടെ ലൊക്കേഷനിലാണ് കിരീടത്തിന്റെ കഥ മോഹൻലാൽ കേൾക്കുന്നത്. ഇതിനിടെ ഉത്സവപ്പിറ്റേന്നിലും ദൗത്യത്തിലും മോഹൻലാലും പാർവതിയും നായകനും നായികയുമായി. കിരീടത്തിനുശേഷം സിബിമലയിന്റെ തന്നെ കമലദളം സിനിമയിലും ഇൗ ടീം ആവർത്തിച്ചു. കമലദളത്തിലെ നന്ദഗോപനും സുമംഗലയും ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളാണ്.
അധിപൻ, സൂര്യഗായത്രി തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ചിട്ടുണ്ട്.സിബിമലയിൽ സംവിധാനം ചെയ്ത വളയം എന്ന ചിത്രത്തിനുവേണ്ടിയാണ് പാർവതി അവസാനം ക്യാമറയ്ക്കുമുന്നിൽ എത്തിയത് . എന്നാൽ പാർവതിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം മോഹൻലാലിനൊപ്പം അഭിനയിച്ച സൂര്യഗായത്രിആണ് . കിരീടത്തിന്റെ രണ്ടാം ഭാഗം ചെങ്കോലിൽ പാർവതിക്കു വേഷം ഉണ്ടായിരുന്നെങ്കിലും
അപ്പോഴേക്കും വിവാഹം കഴിഞ്ഞ് സിനിമയോട് വിട പറഞ്ഞിരുന്നു. വിവാഹശേഷം ഇതാദ്യമായാണ് തന്റെ സിനിമയുടെ ഭാഗമായി പാർവതി പൊതുവേദിയിൽ എത്തുന്നത്. കലൂർ ഗോകുലം പാർക്കിൽ നടന്ന ട്രെയിലർ ലോഞ്ചിൽ കിരീടം ടീം പങ്കെടുത്തു. സിബിമലയിന്റെ സംവിധാനത്തിൽ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം 37 വർഷങ്ങൾക്കുശേഷം ആണ് റീ റിലീസ് ചെയ്യുന്നത്.ജൂലായ് 3ന് റിലീസ് ചെയ്യും.ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രകാശ് മാഗ്ഡം സന്നിഹിതനായിരുന്നു. പി.ആർ.ഒ.പി. ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |