SignIn
Kerala Kaumudi Online
Sunday, 11 October 2026 12.47 AM IST

ചോരക്കളിയും ക്വിന്റൽ ഇടിയും

nani
നാനി

നാനിയുടെ പാരഡൈസ് ടീസർ

ചോരക്കളിയും പൊരിഞ്ഞ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗും ചേരുന്നതാണ് നാനി ചിത്രം ദ പരാഡൈസ് ടീസർ.നാനി നായകനായി ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ദ പാരഡൈസ് സെപ്തംബർ 24 ന് ആഗോള റിലീസായി എത്തും എന്ന് ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ അറിയിച്ചു.ചിത്രത്തിന്റെ റിലീസ് സെപ്തംബർ 24നായിരിക്കും എന്ന് കേരള കൗമദി ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യവരുന്നതാണ് ടീസർ.അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതം ടീസറിനെ ആവേശത്തിലാഴ്ത്തുന്നു. ജദാൽ എന്ന കഥാപാത്രമായി, തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് അവതാരമായാണ് നാനി എത്തുന്നത്. ബോളിവുഡ് താരം രാഘവ് ജൂയലും വ്യത്യസ്‌തമായ ഗംഭീര ലുക്കിൽ എത്തുന്നു. കയാദു ലോഹർ ആണ് നായിക. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ദസറ' എന്ന ബ്ലോക് ബസ്റ്ററിനുശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ്. ഛായാഗ്രഹണം - സി. എച്ച് സായ്, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ.ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANI, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY