SignIn
Kerala Kaumudi Online
Wednesday, 26 August 2026 7.46 AM IST

സ്പാനിഷ് താരം ആൻഡ്രിയ റവേരയുടെ രണ്ട് രഹസ്യങ്ങൾ

sss

സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമായി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർരചനയും സംവിധാനവും നിർവഹിക്കുന്ന രണ്ട് രഹസ്യങ്ങൾ റിലീസിന് ഒരുങ്ങി.ത്രില്ലർ സ്വഭാവം നിറഞ്ഞ ചിത്രത്തിലൂടെ സ്പാനിഷ് താരം ആൻഡ്രിയ റവേര ആദ്യമായി മലയാളത്തിൽ എത്തുന്നു. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ.

വാമ എന്റർെടെയ്ൻമെന്റിന്റെ ബാനറിൽ സാക്കിർ അലി ആണ് നിർമ്മാണം. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ബാനറിൽ ബോണി അസനാർ ആണ് സഹനിർമാതാവ്. ജോമോൻ തോമസ്, അബ്ദുൾ റഹിം എന്നിവരാണ് ഛായാഗ്രഹണം. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് ബിഡ്ള്യു ടി എന്നിവർ ചേർന്നാണ് ചിത്രസംയോജനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം വിശ്വജിത്ത് ആണ്. പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, കലാ സംവിധാനം- ലാലു തൃക്കളം. അടുത്ത മാസം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് പ്രദർശനത്തിനെത്തിക്കും. പി.ആർ.ഒ പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPANISH, ACTOR, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY