SignIn
Kerala Kaumudi Online
Sunday, 11 October 2026 1.29 AM IST

ചോര കൈയുമായി രൺബീർ, ഹോട്ട്ലുക്കിൽ ആലിയ

sss

ലവ് ആന്റ് വാർ

ജനുവരി 21ന്

സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാറിലെ രൺബീർ കപൂറിന്റെയും ആലിയഭട്ടിന്റെയും ലുക്ക് പുറത്ത്. രക്തം പുരണ്ട കൈകളുമായി വിന്റേജ് കാറിൽ ഡ്രൈവ് ചെയ്തു പോകുന്നതാണ് രൺബീറിന്റെ ലുക്ക്. ഇതാണ് ആദ്യമായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ. അതീവ ഗ്ളാമറസ് ലുക്കിൽ ആണ് നായികയായ ആലിയ ഭട്ടിന്റെ ക്യാരക്ടർ ലുക്ക് . വിക്കി കൗശലിന്റെ ലുക്കാണ് പുറത്തിറങ്ങാനുള്ളത്.

ജനുവരി 21ന് ചിത്രം റിലീസ് ചെയ്യും. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ആണ് രൺബീർ കപൂർ സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. 2007ൽ പുറത്തിറങ്ങിയ 'സാവരിയ"യിലാണ് രൺബീർ ഏറ്റവും അവസാനം വേഷമിട്ടത്. രണ്ടുവർഷം കൊണ്ടാണ് ലവ് ആൻഡ് വാർ ചിത്രീകരണം പൂർത്തിയായത്. അതേസമയംനവംബർ 6ന് നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമനായി രൺബീർ എത്തുന്ന 'രാമായണ പാർട്ട് 1 റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY