SignIn
Kerala Kaumudi Online
Saturday, 10 October 2026 10.14 PM IST

മേളയിൽ അടിപൊളി മേളത്തിന് മമ്മൂട്ടി

sss

മേളയുടെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ കീഴടക്കി. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മേളയിൽ നാടൻ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചികിത്സ കഴിഞ്ഞു തിരികെ എത്തിയശേഷം വലിയ ഊർജ്ജത്തിലും പ്രസരിപ്പിലുമാണ് മമ്മൂട്ടി എന്ന് ആരാധകർ.

പേട്രിയറ്റിലും ലോ ആന്റ് ഓർഡറിലും കണ്ട മമ്മൂട്ടി അല്ല 'മേള'യിൽ എത്തുക എന്ന് ഉറപ്പിക്കാം . നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേള സർക്കസിന്റെ പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുന്നത്. സിദ്ധാർത്ഥ് ഭരതൻ, ലാൽ ജൂനിയർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇതാദ്യമായാണ് ലാൽ ജീനിയർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. വേഫെറർ ഫിലിംസ് തിയേറ്ററുകളിൽ എത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY