SignIn
Kerala Kaumudi Online
Sunday, 11 October 2026 1.29 AM IST

ചിദംബരം കന്നടയിൽ നായകൻ ഋഷഭ് ഷെട്ടി  

sss

രണ്ടു ചിത്രങ്ങളിലൊന്ന് സ്പോർട്സ് ഡ്രാമ,

നിർമ്മാണം ഷിബു തമ്മീൻസ്

ജാൻ-എ-മൻ,​ മഞ്ഞുമ്മൽ ബോയ്സ്,​ ബാലൻ എന്നീ ബ്ലോക് ബസ്റ്റർ വിജയം നേടിയ ചിത്രങ്ങൾക്കു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാവും കന്നട സൂപ്പർ താരവുമായ ഋഷഭ് ഷെട്ടി നായകൻ. ചിദംബരം സംവിധാനം ചെയ്യുന്ന രണ്ടു ചിത്രങ്ങളിൽ ഋഷഭ് നായകനാവും. കന്നടയിൽ ഒരുങ്ങുന്ന ആദ്യ ചിത്രം സ്പോർട്സ് ഡ്രാമ ആണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഷിബു തമ്മീൻസാണ് നിർമ്മാണം. രണ്ടു ചിത്രങ്ങളും പാൻ ഇന്ത്യൻ റിലീസ് ലക്ഷ്യമിടുന്നു. അതേസമയം ജയ് ഹനുമാന്റെ ജേലികളിലാണ് ഋഷഭ്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ജയ ഹനുമാൻ ഹൈദരാബാദിലാണ് ചിത്രീകരണം. അക്ഷയ് ഖന്ന,​ റാണ ദഗുബാട്ടി,​ മമിത ബൈജു , ഇന്ദ്രജിത്,​ വാമിഖ ഗബ്ബി തുടങ്ങി നീണ്ട താര നിരയുണ്ട്. മമിത ബൈജുവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണിത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.

ത​ന്റെ​ ​സി​നി​മാ​റ്റി​ക് ​യൂ​ണി​വേ​ഴ്സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യാ​ണ് 2024​ ​ൽ​ ​പ്ര​ശാ​ന്ത് ​വ​ർ​മ്മ​ ​ഹ​നു​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​ര​ണ്ടാം​ഭാ​ഗ​മാ​ണ് ​ജ​യ്‌​ഹ​നു​മാ​ൻ.​
​തെ​ലു​ങ്കി​ലെ​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ് ​ഒ​രു​ക്കു​ന്ന​ ​ജ​യ് ​ഹ​നു​മാ​ൻ​ ​ടി​ ​സീ​രി​സ് ​ആ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY