SignIn
Kerala Kaumudi Online
Saturday, 10 October 2026 10.14 PM IST

ഫാമിലി ട്രിപ്പുമായി ഷറഫുദ്ദീൻ

sss



ഷറഫുദ്ദീൻ നായകനായി നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഫാമിലി ട്രിപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ " സിന്ദഗി ഏക് സഫർ ഹേ സുഹാന" എന്ന ക്ലാസിക് ഗാനത്തിന്റെ അകമ്പടിയോടെയാണ് ഫസ്റ്റ് ലുക്ക് . വീണ നനന്ദകുമാർ, വാഴ 2 താരം വേദ ശങ്കർ, ജാഫർ ഇടുക്കി തുടങ്ങിയവർ പോസ്റ്ററിലുണ്ട്. പക്കാ ഫാമിലി എന്റർടെയ്നർ ഫീൽ തോന്നിപ്പിക്കുന്നതാണ് പോസ്റ്റർ.

ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു.സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറിൽ ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഛായാഗ്രഹണം അമിത് സാംസൺ, എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റി ജോബി , പ്രൊഡക്ഷൻ ഡിസൈൻ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സംഘട്ടനം : ഫീനിക്സ് പ്രഭു, മേക്കപ്പ് : റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി,വിതരണം നവരസ ഫിലിംസ് . പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARAFUDEEN, FAMILY TRIP, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY