
കൊച്ചി: ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് നടി അൻസിബ ഹസൻ താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. ഭരണസമിതി അംഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക ആരോപണങ്ങളുമാണ് രാജിയിലേക്ക് അൻസിബയെ എത്തിച്ചത്. അൻസിബയുടെ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. അമ്മയുടെ ആഭ്യന്തര പ്രശ്നമെന്ന നിലയിൽ നിന്നും തർക്കം പൊലീസ് കേസിലേക്ക് വരെ എത്തിച്ചേരുകയായിരുന്നു.
തർക്കം പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി വേണമെന്ന അൻസിബയുടെ ആവശ്യത്തെ തുടർന്ന് രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരടങ്ങുന്ന തർക്ക പരിഹാര സമിതി രൂപികരിച്ചു. 'അമ്മ'യുടെ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെയാണ് ഈ മൂന്ന് പേർ. അതേസമയം തർക്കം പരിഹരിക്കുന്നതിന് സമിതിക്ക് മുന്നിൽ എത്തുമോ എന്നതിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നടി ലക്ഷ്മിപ്രിയ തനിക്കെതിരെ പരാതി നൽകിയപ്പോൾ സംഘടനയോട് ഇടപെടാൻ പറഞ്ഞെങ്കിലും തങ്ങൾക്ക് ഇതിലൊന്നും ചെയ്യാനില്ലെന്ന് അമ്മ പ്രസിഡന്റ് പ്രതികരിച്ചതായി അൻസിബ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ വിഷയത്തിൽ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നതായി പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പറയുകയും ചെയ്തു. 'ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകുമെന്ന് അറിയില്ല. ചാരിറ്റി മാത്രമല്ല അംഗങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ട്'- അൻസിബ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |