തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ലാൽ വർഗീസ് കൽപകവാടി സ്മാരക കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് മുൻ മന്ത്രി പി.ജെ. ജോസഫ് അർഹനായി. മറ്റ് അവാർഡുകൾ: കർഷക സേവനരത്ന -അഡ്വ.സുരേഷ് കോശി, മികച്ച സമ്മിശ്ര കർഷകൻ - എം.വി. വിൻസെന്റ്, മികച്ച പൈനാപ്പിൾ കർഷകൻ - കെ.ആർ പ്രകാശൻ, മികച്ച കൃഷിഭവൻ ജീവനക്കാരൻ - എസ്.കെ ഷിനു എന്നിവരും കരസ്ഥമാക്കി. 26ന് രാവിലെ 11ന് കെ.പി.സി.സി ഓഫീസിലെ ലാൽ വർഗീസ് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പുരസ്കാരകങ്ങൾ നൽകും. മന്ത്രിമാരായ എ.പി.അനിൽകുമാർ, എം.ലിജു തുടങ്ങിയവർ പങ്കെടുക്കും. കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു, വെസ് പ്രസിഡന്റ് പി.എസ്. ബാബുറാം, സതീഷ് പഴകുളം, രാജേന്ദ്രൻ കള്ളിക്കാട്, പുഷ്പൻ സൈമൺ, രാജ് മോഹൻ കാലടി, ആർ.സി.മധു, ഉദയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |