SignIn
Kerala Kaumudi Online
Sunday, 11 October 2026 1.51 AM IST

തദ്ദേശത്തിൽ ആയിരത്തോളം കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

a

സ്ഥിരപ്പെടുത്തുന്നത് ഭരണപക്ഷത്തേക്ക് മാറിയ ടെക്നിക്കൽ അസിസ്റ്റന്റുമാരെ

തിരുവനന്തപുരം: ഇടതുപക്ഷ യൂണിയനിൽ നിന്ന് കോൺഗ്രസ് യൂണിയനിലേക്ക് കൂറ് മാറിയ തദ്ദേശ വകുപ്പിലെ

കരാർ ജീവനക്കാരായ ആയിരത്തോളം ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം .

2012 മുതൽ സർവ്വീസിലുള്ള ഇവരെ സ്ഥിരപ്പെടുത്താൻ മുൻ ഇടതു സർക്കാർ നടത്തിയ നീക്കത്തെ

പിൻവാതിൽ നിയമനമെന്നാരോപിച്ച് അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് എതിർത്തിരുന്ന. അതോടെ നിയമന നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറി.എന്നാൽ അന്ന് ഇടതു സർവ്വീസ് സംഘടനയിലുണ്ടായിരുന്നവർ ഭരണം മാറിയതോടെ പുതിയ സംഘടന രൂപീകരിക്കുകയും, കോൺഗ്രസ് അനുകൂല സംഘടനയുമായി സഹകരിക്കുകയും ചെയ്തു . പിന്നാലെ, പത്തു വർഷത്തിൽ കൂടുതൽ സർവ്വീസുളളവരെ സ്ഥിരപ്പെടുത്തണമെന്നഭ്യർത്ഥിച്ച് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. ഇതിന്റെ സാധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ ഓഫീസിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറോട് ആവശ്യപ്പെട്ട.. സംസ്ഥാനത്താകെ ആയിരത്തോളം ടെക്നിക്കൽ അസിസ്റ്റന്റുമാരാണ് സ്ഥിരപ്പെടുത്തൽ അപേക്ഷയുമായി നിൽക്കുന്നത്.

2012ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തദ്ദേശ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരെ നിയമിച്ചത്. ഓരോ വർഷവും കരാർ കാലാവധി പുതുക്കി. ബി.ടെക്, എം.എസ്.സി. ബിരുദധാരികളാണ് ഇവരിലേറെയും.. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് കഴിഞ്ഞ സർക്കാരിനോട് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ആവശ്യപ്പെട്ടെങ്കിലും, ധന വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA