
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അടിക്കടിയുളള അഴിച്ചുപണി തുടരുന്നു. യുഡിഎഫ് സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാന്റെ നോഡൽ ഓഫീസറായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി സതീഷ് ബിനോയും ചുമതലയേൽക്കും. തൃശൂർ റേഞ്ചിലേക്ക് മാറ്റിയ മുൻ തിരുവനന്തപുരം കമ്മീഷണർ കെ കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചു.
അതേസമയം, കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ച ടി നാരായണനെ തൃശൂർ റേഞ്ച് ഡിഐജി ആക്കി. നാരായണനും കാർത്തിക്കും അസൗകര്യം അറിയിച്ചത് പരിഗണിച്ചാണ് ഇപ്പോഴത്തെ മാറ്റം. പാലക്കാട് എസ്‌പിയായിരുന്ന അജിത് കുമാറിനെ ടെലികോം വിഭാഗം എസ്‌പിയായി നിയമിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി പദവി മോഹനചന്ദ്രൻ നായർക്ക് നൽകി. കൊച്ചി ഡിസിപിയായി അരുൺ കെ പവിത്രനേയും ജുവനപടി മഹേഷിനെ ദക്ഷിണ മേഖലാ വിജിലൻസ് എസ്‌പിയായും നിയമിച്ചു. എ ഷാഹുൽ തിരുവനന്തപുരം റേഞ്ച് സാമ്പത്തിക കുറ്റകൃത്യവിഭാഗം എസ്‌പി ആകും. കെ എസ് ഷഹൻഷായെ തിരുവനന്തപുരം ഡിസിപി ആയി നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |