
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് നാളെ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. സ്ത്രീകൾ, വിദ്യാർത്ഥികൾ, ആശാവർക്കർമാർ, കുടുംബശ്രീ ജീവനക്കാർ, യുവാക്കൾ, സംരംഭകർ, സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.
ശമ്പള, പെൻഷൻ പരിഷ്‌കരണം, ഡി.എ കുടിശിക വിതരണം തുടങ്ങിയവയിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷനിലെ നയം വ്യക്തമാക്കിയേക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമുണ്ടായേക്കും. വിഴിഞ്ഞമടക്കമുള്ള സംസ്ഥാനത്തെ തുറമുഖങ്ങളുടെ അനുബന്ധ വികസന പദ്ധതികൾ, പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ, ഇന്ദിരാഗ്യാരന്റി പ്രഖ്യാപനങ്ങൾ എന്നിവയും ബഡ്‌ജറ്റിൽ പ്രതീക്ഷിക്കാം. സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ അവസരം നൽകിയേക്കും. ഇന്ധന സെസ് പിൻവലിക്കാനും സാദ്ധ്യതയുണ്ട്. സദ്ഭരണവും സഹാനുഭൂതിയുമായിരിക്കും ബഡ്‌ജറ്റിലെ പ്രമേയം എന്നാണ് അറിയുന്നത്. പുതിയ ധനാഗമ മാർഗങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടും ബഡ്‌ജറ്റിൽ പ്രഖ്യാപനങ്ങളുണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |