SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.59 AM IST

മുല്ലപ്പെരിയാർ: കേരളത്തിന്റെ നിസംഗത മുതലെടുത്ത് തമിഴ്നാട്

mullaperiyar

കൊച്ചി: മുല്ലപ്പെരിയാർ തർക്കങ്ങളിൽ തമിഴ്നാട് മുതലെടുക്കുന്നത് കേരളത്തിന്റെ നിസംഗത. വിവാദങ്ങളുണ്ടാകുമ്പോൾ എന്തെങ്കിലും പ്രഖ്യാപനം നടത്തുന്നതല്ലാതെ, കേരളത്തിലെ മന്ത്രിമാർ ഗൗരവമുള്ള ഇടപെടലുകൾ നടത്താറില്ല.

1970ൽ ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ ഉപ കരാർ മുതൽ കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ സുരക്ഷാ പരിശോധനാ സമിതിയിൽ നിന്ന് സംസ്ഥാനത്തിന്റെ പ്രതിനിധിയെ നീക്കം ചെയ്തതു വരെയുള്ള സംഭവങ്ങളിൽ നിഴലിക്കുന്നതും കേരളത്തിന്റെ വീഴ്ചകളാണ്.

സുപ്രീം കോടതിയിലെ വ്യവഹാരങ്ങളിൽ 2006ലും 2014ലും വിധി വന്ന രണ്ടു കേസുകളിലും തോൽവി ഏറ്റുവാങ്ങിയിട്ടും കാര്യമായ ഒരിടപെടലും നടത്തിയില്ല. അണക്കെട്ടിന്റെ സുരക്ഷയും 999 വർഷത്തെ പാട്ടക്കരാറിന്റെ നിയമ സാധുതയും സംബന്ധിച്ച കേസിൽ വാദം തുടരുകയുമാണ്.

അണക്കെട്ടിന്റെ ദൈനംദിന പരിശോധനയ്‌ക്ക് സംവിധാനമില്ല. ജനങ്ങളുടെ ആശങ്കയെ കാലവർഷം ശക്തമാകുമ്പോഴുള്ള പ്രതിഭാസമായി കാണുന്നതും കേരളത്തിന്റെ പരാജയമാണ്. എക്കാലത്തും തമിഴ്നാടിന് മുല്ലപ്പെരിയാർ മുഖ്യ വിഷയമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രധാന മുന്നണികൾ തെക്കൻ തമിഴ്‌നാട്ടിൽ വോട്ടു തേടിയത് മുല്ലപ്പെരിയാറിന്റെ കൂടി പേരിലാണ്.ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും, കേരളത്തിന്റെ എതിർപ്പുകളും പുതിയ അണക്കെട്ടെന്ന ആവശ്യവും അംഗീകരിക്കില്ലെന്നും ആവർത്തിച്ചു. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിലും മുല്ലപ്പെരിയാറുണ്ടായിരുന്നു. ഒപ്പം നടന്ന കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയും മുല്ലപ്പെരിയാറിനെക്കുറിച്ച് മിണ്ടിയില്ല.

നിസംഗത

1956 മുതൽ

1956നും 1970നും ഇടയിൽ മൂന്നു തവണ ഏതുപാധിയും അംഗീകരിക്കാൻ തയ്യാറായി വന്ന തമിഴ്നാടിനെ കേരളം അവഗണിച്ചു.അനുമതിയില്ലാത്ത വൈദ്യുതി ഉത്പാദന പദ്ധതിയുമായി തമിഴ്നാട് മുന്നോട്ടു പോയി. 1970ൽ എല്ലാ നിയമലംഘനങ്ങൾക്കും സാധുത നൽകിക്കൊണ്ട്, അവർ പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു കൊടുത്തു.1941-ൽ മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ നിയമ സാധുത ആർബിട്രേഷനിൽ ചോദ്യം ചെയ്ത തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ സമ്പൂർണ വിജയം നേടിയിരുന്നു.

കാൽനൂറ്റാണ്ടായി

പാട്ടമില്ല

മുല്ലപ്പെരിയാറിലെ 8000 ഏക്കർ വനഭൂമിക്ക് പ്രതിവർഷം 2,40,000 രൂപയാണ് പാട്ടത്തുക

. ( ഏക്കറിന് 30 രൂപ). 1970 മുതൽ 30 വർഷത്തിലൊരിക്കൽ പാട്ടത്തുക പുതുക്കണമെന്ന് വ്യവസ്ഥയുണ്ട്. 1999 മുതൽ പാട്ടം വാങ്ങുന്നില്ല; പാട്ടത്തുക പുതുക്കിയിട്ടുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA