SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.54 PM IST

ചിക്കുൻഗുനിയയെ പ്രതിരോധിക്കാൻ ഗോമൂത്രം? പുതിയ കണ്ടെത്തലുമായി ഗവേഷകർ

cow

ഡെറാഡൂൺ: ഗോമൂത്രം ഉപയോഗിച്ച് ചിക്കുൻഗുനിയയെ പ്രതിരോധിയ്ക്കാനാകുമെന്ന കണ്ടെത്തലുമായി ഐഐടി റൂർക്കിയിലെ ഗവേഷകർ. ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഗോമൂത്രത്തിൽ ചിക്കുൻഗുനിയ വൈറസിനെ തടയാനുള്ള ആന്റിവൈറസ് ഉണ്ടെന്നാണ് കണ്ടെത്തൽ. എസിഎസ് അഗ്രികൾച്ചറൽ ആൻഡ് ടെക്നോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുള്ളത്. ഐഐടി റൂർക്കിയിലെ ബയോസയൻസസ് ആൻഡ് ബയോ എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫസർ ഷൈലി തോമറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ഇന്ത്യയിലെ പ്രമുഖ ആയുർവേദ, ബയോമെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പഠനത്തിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. പഠന റിപ്പോർട്ട് പ്രകാരം ശുദ്ധീകരിച്ച ഗോമൂത്രത്തിന് ചിക്കുൻഗുനിയ വൈറസിനെ 90 ശതമാനം കുറയ്ക്കാനാവുമെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിദത്ത ബയോഅക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഫോർമുലേഷൻ, വൈറൽ ലോഡിൽ വൈറസിൽ 99.85 ശതമാനം വരെ കുറവ് വരുത്തി. ചിക്കുൻഗുനിയയെ തടയുന്ന നിരവധി ആന്റിവൈറലുകളെ ഗോമൂത്രത്തിൽ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

പരമ്പരാഗത അറിവുകളെയും ആധുനിക ശാസ്ത്രത്തെയും കൂട്ടിയിണക്കി ഭാവിയിൽ ചെലവ് കുറഞ്ഞ ചിക്കുൻഗുനിയ മരുന്നുകൾ വികസിപ്പിക്കാൻ ഈ പഠനം സഹായിക്കുമെന്ന് ഐഐടി റൂർക്കി ഡയറക്ടർ പ്രൊഫസർ കമൽ കിഷോർ പന്ത് വ്യക്തമാക്കി. ചിക്കുൻഗുനിയയ്ക്ക് മാത്രമായി പ്രത്യേക ആന്റിവൈറൽ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ കണ്ടെത്തൽ നിർണായകമാണെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. അതേസമയം, ഈ പരീക്ഷണങ്ങളെല്ലാം ലാബിൽ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും മനുഷ്യരിൽ ഇതിന്റെ ഉപയോഗം നേരിട്ട് ശുപാർശ ചെയ്യുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, CHIKUNGUNYA, COW URINE, IIT ROORKEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE