
ആലപ്പുഴ: കേരള സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗാന്ധിജയന്തി മാസാചരണത്തോടനുബന്ധിച്ച് മിത്രമണ്ഡലത്തിന്റെ നേതൃത്വത്തിൽ പഠനശിബിരം നടത്തി. സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മിത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പി.എ.കുഞ്ഞുമോൻ അദ്ധ്യക്ഷനായി.മുൻ സംസ്ഥാന പ്രസിഡന്റ് കെ.ജി.ജഗദീശൻ ക്ലാസ് നയിച്ചു. സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ, ജില്ലാ പ്രസിഡന്റ് എം.ഡി.സലിം,സംസ്ഥാന വൈസ് പ്രസിഡന്റ് രവി പാലത്തിങ്കൽ, ബേബി പാറക്കാടൻ,സി.കെ.വിജയകുമാർ, എം.ഇ.ഉത്തമക്കുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, ആശാ കൃഷ്ണാലയം, ഉമ്മൻ.ജെ.മേതാരം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |