കുട്ടനാട് : പുഞ്ചകൃഷിക്കുള്ള വിത്ത് അടിയന്തരമായി വിതരണം ചെയ്യുക, കൈനകരിക്ക് സ്ഥിരം കൃഷി ഓഫീസറെ ഉടൻ നിയമിക്കുക, ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ മടവീഴാതെ സംരക്ഷിച്ച പാടശേഖരങ്ങൾക്കുള്ള ധനസഹായം നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക സംഘം കൈനകരി വടക്ക് ,തെക്ക് മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ കൈനകരി കൃഷിഭവന് മുന്നിൽ നടന്ന ധർണ്ണ സി. പി. എം. ജില്ലാ കമ്മറ്റിയംഗം കെ. കെ. ഷാജു ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി ഭാരവാഹികളായ കെ. റ്റി. സുഗതപ്പൻ , പി. ആർ. സജീവ് കുമാർ എന്നിവർ നേതൃത്വം നല്കി. സി. പി. എം. തകഴി ഏരിയാ സെക്രട്ടറി കെ. എസ്. അനിൽകുമാർ, കർഷകസംഘം ഏരിയാ ജോ. സെക്രട്ടറി കെ. എ. പ്രമോദ് ,ലോക്കൽ സെക്രട്ടറി പി. രതീശൻ, പഞ്ചായത്ത് അംഗങ്ങളായ ബീന വിനോദ്, യോഗിത റെജി, ജയപ്രിയ സുനിൽ, നബീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |