
അമ്പലപ്പുഴ: ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ന്യൂറോളജി വകുപ്പിന്റെ നേതൃത്വത്തിൽ പക്ഷാഘാത ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.ജില്ലാ കലക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.ഇ.ഷാനിമോൾ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ, സ്ട്രോക്ക് ആൻഡ് ഇന്റർ വെൻഷണൽ ന്യൂറോളജിസ്റ്റ് ഡോ. വിശാൽ വി. പണിക്കർ, ഫിസിയാട്രി വിഭാഗം മേധാവി ഡോ.ശിവറാം, നഴ്സിംഗ് ഓഫീസർ ദീപ്തി. യു എന്നിവർ വിഷയാവതരണം നടത്തി. ന്യൂറോളജി വിഭാഗം മേധാവി ഡോ.സി.വി.ഷാജി സ്വാഗതവും ഡോ.ഹാരിസ്.എ.എ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |