SignIn
Kerala Kaumudi Online
Saturday, 13 June 2026 7.54 PM IST

 പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 23,477 സീറ്റുകളിലേക്ക്  34,769 അപേക്ഷകർ   ഇനി ഒഴിവുള്ളത് 4,676 സീറ്റുകൾ

f

കൊച്ചി: ഹയർസെക്കൻഡറി പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിൽ ജില്ലയിൽ 18,801 വിദ്യാർത്ഥികൾ അർഹതനേടി. കൂടുതൽ അപേക്ഷകരുള്ളതിനാൽ തുടർ അലോട്ട്മെന്റുകളിൽ പ്രവേശനം കടുപ്പമായേക്കും. ആകെ 34,769 അപേക്ഷകർ. മറ്റ് ജില്ലകളിൽ നിന്നുമാത്രം 4,347.

ആകെ 23,366 സീറ്റുകൾ. ഭിന്നശേഷി വിഭാഗത്തിനായുള്ള അധിക സീറ്റുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ 23,477. ട്രയൽ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ളത് 4,676 സീറ്റുകൾ. ഇതിൽ ഭൂരിഭാഗവും സംവരണ വിഭാഗങ്ങളിലെ ഒഴിവുകളാണ്. ജനറൽ മെറിറ്റ് വിഭാഗത്തിൽ വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണുള്ളത്.

തിരുത്തലുകൾ നൽകാം

ഫലം പരിശോധിച്ചശേഷം വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓപ്ഷനുകളിൽ തിരുത്തൽ വരുത്താൻ നാളെ വൈകിട്ട് 5 വരെ അവസരമുണ്ട്. മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും.

വിവിധ വിഭാഗം തിരിച്ചുള്ള സീറ്റുകൾ

കമ്മ്യൂണിറ്റി, ആകെ സീറ്റുകൾ, അലോട്ട്മെന്റ് ലഭിച്ചവ, ഒഴിവുള്ള സീറ്റ്

 ജനറൽ മെറിറ്റ് 12219, 12214, 5

 ഈഴവ/തിയ്യ/ബില്ലവ 928, 917, 11

 മുസ്ലിം 776, 754, 22

 ലത്തീൻ കത്തോലിക്ക, ആംഗ്ലോ ഇന്ത്യൻ 384, 348, 36

 ക്രിസ്ത്യൻ ഒ.ബി.സി 169, 149, 20

 ഹിന്ദു ഒ.ബി.സി 384, 338, 46

 പട്ടികജാതി 3633, 2816, 817

 പട്ടികവർഗം 2541, 1522, 389

 ധീവര- അനുബന്ധ വിഭാഗങ്ങൾ 196, 136, 60

 വിശ്വകർമ്മ-അനുബന്ധ വിഭാഗങ്ങൾ196, 193, 3

 കുശവ- അനുബന്ധ വിഭാഗങ്ങൾ 169, 53, 116

 കുടുംബി 169, 111, 58

 സാമ്പത്തിക പിന്നാക്കാവസ്ഥ 1124, 412, 712

 സ്പോർട്സ് ക്വാട്ട അപേക്ഷകൾ ഇന്നുമുതൽ

സ്പോർട്സ് ക്വാട്ട അപേക്ഷകൾ ഇന്ന് സ്വീകരിച്ചുതുടങ്ങും. രണ്ടു ഘട്ടങ്ങളിലായാണിത്. കായികരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ആദ്യഘട്ടമായി തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ സ്പോർട്സ് കൗൺസിലുകൾ വഴി ഓൺലൈനായി വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് വാങ്ങാം. ജില്ലയിലെ കായിക പ്രതിഭകൾക്ക് 17വരെ സർട്ടിഫിക്കറ്റ് രജിസ്ട്രേഷനും വെരിഫിക്കേഷനും നടത്താനാവും. രണ്ടാംഘട്ടത്തിൽ വെബ്സൈറ്റായ www.hscap.kerala.gov.inൽ 'CREATE CANDIDATE LOGIN-SPORTS' എന്ന ലിങ്ക് വഴി ലോഗിൻ ഐഡി സൃഷ്ടിച്ച് അപേക്ഷിക്കാം. 18ന് വൈകിട്ട് 5 വരെയാണ് സമയം. മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് 22നും അവസാന അലോട്ട്മെന്റ് 29നുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL