
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ 'കുട്ടികളുടെ പുസ്തകോത്സവവും വായനാ മധുരവും' 19 മുതൽ സെപ്തംബർ 30വരെ സംഘടിപ്പിക്കും. കുട്ടികൾ വീടുകളിലുള്ള പുസ്തകങ്ങൾ വിദ്യാലയത്തിൽ പ്രദർശിപ്പിക്കും. ഒരു വിദ്യാലയത്തിൽ അമ്പതിനായിരം മുതൽ ഒന്നര ലക്ഷം വരെ പുസ്തകങ്ങൾ പ്രദർശിപ്പിക്കും. കൂടുതൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന വിദ്യാലയത്തിലെ വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ട്രോഫിയും സമ്മാനങ്ങളും നൽകും. യു.പി, ഹൈസ്കൂൾ വിഭാഗത്തിൽപ്പെടുന്ന മുന്നൂറു വിദ്യാലയങ്ങളിലാണ് പരിപാടി. പുസ്തകോത്സവം മികച്ച രീതിയിൽ ചെയ്യുന്ന വിദ്യാലയത്തിനും പുസ്തകങ്ങളും ട്രോഫിയും സമ്മാനിക്കും. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് വായനാമധുരം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |