SignIn
Kerala Kaumudi Online
Sunday, 14 June 2026 3.52 AM IST

ഒന്നാം ക്ലാസ് പ്രവേശനം നേടിയവരുടെ എണ്ണം ഇത്തവണയും കുറഞ്ഞു

a

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ വർഷവും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 31,481 കുട്ടികളാണ് കുറഞ്ഞത്.ആറാം പ്രവൃത്തി ദിവസം നടത്തിയ കണക്ക് പ്രകാരമാണാത്.

ഒന്നാം ക്ലാസിൽ ഇത്തവണ പ്രവേശനം നേടിയത് 2,50,858 വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷമിത് 2,82,339 ആയിരുന്നു. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് പുറമെ അൺഎയ്ഡഡ് സ്‌കൂളുകളിലും കുട്ടികൾ കുറഞ്ഞു. ഒന്നാം ക്ലാസിൽ സർക്കാർ സ്‌കൂളിൽ പ്രവേശനം നേടിയത് 73,614 പേരാണ്. എയ്ഡഡ് സ്‌കൂളിൽ 1,33,092 കുട്ടികളും,

അൺഎയ്ഡഡ് സ്‌കുളിൽ 44,152 കുട്ടികളും.

സർക്കാർ സ്‌കൂളുകളിലെ മറ്റു ക്ലാസുകളിൽ 4086 കുട്ടികൾ പുതിയതായി പ്രവേശനം നേടി. എയ്ഡഡ് വിഭാഗത്തിൽ 45161 കുട്ടികളും.. അൺഎയ്ഡഡിൽ 7009 കുട്ടികളുടെ കുറവുണ്ടായി.ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ സ്‌കൂളിൽ 1094294 വിദ്യാർത്ഥികളും എയ്ഡഡ് സ്‌കൂളിൽ 1997613 വിദ്യാർത്ഥികളും അൺഎയ്ഡഡിൽ 380573 വിദ്യാർത്ഥികളുമാണുള്ളത്. ആകെ 3411194 വിദ്യാർത്ഥികൾ . ആറാം പ്രവൃത്തി ദിവസത്തിൽ നടന്ന കണക്കെടുപ്പിൽ തെറ്റായ ആധാർ നമ്പരുള്ളവരുടേയും ആധാർ ഇല്ലാത്ത കുട്ടികളുടേയും കണക്ക് ഉൾപ്പെടുത്തിയിട്ടില്ല. ജനന നിരക്കിലുള്ള കുറവാണ് കുട്ടികൾ കുറയാൻ കാരണമായി വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA