SignIn
Kerala Kaumudi Online
Saturday, 13 June 2026 7.53 PM IST

അജാനൂരിൽ ചക്ക ഫെസ്റ്റ്

chakka
ചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ചക്ക കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ചക്കയിൽ നിന്നും വിവിധ ശ്രേണികളിലുള്ള വിഭവങ്ങൾ തയ്യാറാക്കി അജാനൂർ കുടുംബശ്രീ, മോഡൽ സി.ഡി.എസിന്റെ ചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ചക്ക കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കുഞ്ഞാമിന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.രാഘവൻ, മുൻ സി.ഡി.എസ് ചെയർപേഴ്സൺ എം.വി. രത്നകുമാരി എന്നിവർ സംസാരിച്ചു. സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ കെ. സുമതി സ്വാഗതവും റിസോഴ്സ് പേഴ്സൺ ബ്രീജ പാടിക്കാനം നന്ദിയും പറഞ്ഞു. പതിനഞ്ചാം വാർഡ് കുടുംബശ്രീ ഒന്നാം സ്ഥാനവും അഞ്ചാം വാർഡ് രണ്ടാം സ്ഥാനവും മൂന്നാം വാർഡ് മൂന്നാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CHAKKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL