SignIn
Kerala Kaumudi Online
Friday, 19 June 2026 6.45 PM IST

'യുഡിഎഫിന്റെ ബഡ്ജറ്റ് വട്ടപ്പൂജ്യം, പ്രസംഗമത്സരം ആയിരുന്നെങ്കിൽ പുരസ്‌കാരം സതീശന് കിട്ടുമായിരുന്നു'

vd-satheesan

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ കന്നി ബഡ്ജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കൾ. മുഖ്യമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമായിരുന്നു എന്നാണ് നേതാക്കളുടെ വിമർശനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൃത്യമായ നിർദേശങ്ങളോ വികസന കാഴ്ചപ്പാടുകളോ ഇല്ലാത്ത 'വട്ടപ്പൂജ്യം' ബഡ്ജറ്റാണ് വി ഡി സതീശന്റേത് എന്ന് ബിജെപി ആരോപിച്ചു. മുഖ്യമന്ത്രി കസേരയിൽ പുതിയൊരാൾ വന്നുവെന്നല്ലാതെ യാതൊരു നയമാറ്റവും ബഡ്ജറ്റിൽ ഉണ്ടായില്ലെന്നാണ് ബിജെപി നിയമസഭാകക്ഷി നേതാവ് ബി ബി ഗോപകുമാർ പറഞ്ഞത്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ജനങ്ങളോടുള്ള വഞ്ചന ആണെന്ന് തെളിയിക്കുന്ന ബഡ്ജറ്റ് എന്നായിരുന്നു ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ വിമർശനം. വി ഡി സതീശന്റെ ബഡ്ജറ്റ് വട്ടപ്പൂജ്യമാണെന്നും എൽകെജി നിലവാരം പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം യുഡിഎഫിന്റെ കവലപ്രസംഗത്തോട് ഉപമിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. വിസ്മയം ഒന്നും ഉണ്ടായില്ലെന്നും മുമ്പ് പറഞ്ഞത് യുഡിഎഫ് വിസ്മരിച്ചെന്നും എൽഡിഎഫിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല യുഡിഎഫ് എന്ന് തെളിഞ്ഞെന്നും പി കെ കൃഷ്ണദാസ് വിമർശിച്ചു.

ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസാണ് ഇന്ന് അവതിരിപ്പിച്ച ബഡ്ജറ്റ് എന്ന് ബിജെപി നേതാവ് എം ടി രമേശ്‌ പറഞ്ഞു. നടന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത പ്രസംഗം മാത്രമാണ്. പ്രസംഗമത്സരം ഉണ്ടെങ്കിൽ പുരസ്‌കാരം സതീശന് നൽകാമായിരുന്നുവെന്നും എം ടി രമേശ് പരിഹസിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP LEADERS, AGAINST KERALA BUDGET, V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA