SignIn
Kerala Kaumudi Online
Saturday, 13 June 2026 7.57 PM IST

ജില്ലാ നെറ്റ് ബാൾ ചാമ്പ്യൻഷിപ്പ് 

net-ball

കോട്ടയം: ജില്ല നെറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേവമാതാ സ്‌പോർട്‌സ് അക്കാഡമിയുടെ സഹകരണത്തോടെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ കോട്ടയം ജില്ലാ നെറ്റ് ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളിൽ നിന്നായി എട്ടു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പുരുഷ - വനിതാ വിഭാഗത്തിൽ നടന്ന മത്സരത്തിൽ ദേവമാത കോളേജ് ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും പുരുഷ വിഭാഗത്തിൽ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പാലാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കോളേജ് ബർസാർ ഫാ.ജോസഫ് മണിയൻചിറ സമ്മാനദാനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL