SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.22 AM IST

എണ്ണം കുറയ്ക്കണമെന്ന് നിർദ്ദേശിച്ചവർ തന്നെ പുതിയ അന്തേവാസികളെ അയച്ചു!

പാലാ: അന്തേവാസികളുടെ എണ്ണം കൂടുതലാണെന്നും എത്രയും വേഗം കുറയ്ക്കണമെന്നുമുള്ള നിർദ്ദേശം നൽകിയ അധികാരികൾ തന്നെ പ്രതിസന്ധിക്കിടെ പുതിയ അന്തേവാസികളെ മരിയസദനത്തിലേക്ക് അയച്ചു!. ഭരണങ്ങാനത്ത് പൂട്ടിയ അഗതിമന്ദിരത്തിൽ നിന്ന് മാറ്റിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് അധികാരികളുടെ നിർദ്ദേശപ്രകാരം ഇന്നലെ പാലാ മരിയസദനത്തിൽ എത്തിച്ചത്. നിലവിലുള്ള അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ കഴിയാതെ നട്ടംതിരിയുന്നതിനിടെയാണ് പുതിയ നാലുപേരെക്കൂടി മരിയസദനത്തിന് ഏറ്റെടുക്കേണ്ടിവന്നത്. ഒരു മന്ത്രിയുടെയും എം.എൽ.എയുടെയും നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം രണ്ടുപേരെക്കൂടി ഏറ്റെടുക്കേണ്ടി വന്നിരുന്നു.

പുതുക്കിയ ഭിന്നശേഷി അവകാശ നിയമ രജിസ്‌ട്രേഷനിൽ അനുവദനീയമായ അന്തേവാസികളുടെ എണ്ണം 300ൽനിന്ന് 250 ആയി കുറച്ചതോടെ മരിയസദനം പ്രതിസന്ധിയിലായത് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 360ലധികം മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർ ഇവിടെ കഴിയുന്നുണ്ട്. എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം പാലിക്കണമെങ്കിൽ ചികിത്സയും പരിചരണവും തുടരേണ്ട നിരവധി പേരുടെ ഭാവി അനിശ്ചിതത്വത്തിലാകും.

അധികാരികളുടെ നിർദ്ദേശം പാലിക്കേണ്ടതാര്?

ഭരണങ്ങാനത്തെ അഗതിമന്ദിരത്തിൽ നിന്ന് നാലുപേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നപ്പോൾ അവരെ സ്വീകരിക്കാൻ മരിയസദനം തയ്യാറായെങ്കിലും, നിലവിലുള്ള അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഒരുവശത്ത് എണ്ണം കുറയ്ക്കാൻ നിർദ്ദേശിക്കുകയും മറുവശത്ത് പുതിയവരെ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ്.

സർക്കാർ ഇടപെടണം

സർക്കാരിന്റെ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്. ചികിത്സ പൂർത്തിയാകാത്തവരെയും മറ്റും പുറത്തുവിടുന്നത് ഗുരുതരമായ സാമൂഹികപ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MARIYASADAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL