കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള മികച്ച പച്ചക്കറി കർഷകൻ, ക്ഷീരകർഷകൻ, നെൽ കർഷകൻ എന്നിവരെ സഭ ആദരിക്കും. 30 ന് ഉച്ചകഴിഞ്ഞ് 3 ന് പരുമല സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കരസഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം തുടങ്ങിയവർ സംസാരിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |