താനാളൂർ : വിദ്യാലയങ്ങളെ ആധുനിക അക്കാദമിക മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന എഡ്യുക്കേഷണൽ ടെക്നോളജി (ഇ.ടി) ക്ലബ്ബിന് ദേവധാർ ഗവ.എച്ച്.എസ്.എസിൽ തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞിപ്പ തെയ്യമ്പാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി. ഖാദർകുട്ടി അദ്ധ്യക്ഷനായി. ഇ.ടി ക്ലബ് മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ കെ. സുശീലൻ പദ്ധതി വിശദീകരിച്ചു ഗ്രാമ പഞ്ചായത്ത് അംഗം പി. പുഷ്പലത, പ്രധാനാദ്ധ്യാപകൻ ഡോ.അനീസുദ്ധീൻ അഹമ്മദ്, എസ്.എം.സി ചെയർമാൻ വി. നിയാസി, അദ്ധ്യാപകരായ കെ.കെ.ലനീഷ് , സി. ബുഷറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |