SignIn
Kerala Kaumudi Online
Saturday, 13 June 2026 8.02 PM IST

മേൽക്കൂര തകർന്നു

house
ചൊവ്വാഴ്ച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കരിമ്പുഴ ആറ്റാശ്ശേരി കാളികണ്ടത്തിൽ മുഹമ്മദാലിയുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ.

ശ്രീകൃഷ്ണപുരം: ശക്തമായ കാറ്റിലും മഴയിലും കരിമ്പുഴ പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയാണ് കനത്ത മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ 18ാം വാർഡ് ചാഴിയോട് കരിപ്പമണ്ണ ആറ്റാശ്ശേരി കാളികണ്ടത്തിൽ മുഹമ്മദലിയുടെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നത്. ചുഴലിക്ക് സമാനമായ കാറ്റാണ് വീശിയടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് മുഹമ്മദാലിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി മുഹമ്മദാലി പറഞ്ഞു. സമീപ പ്രാദേശങ്ങളിലെ ഒട്ടേറെ റബ്ബർ മരങ്ങളും കടപ്പുഴകി വീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL