
കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപഞ്ചായത്തും കൂടൽ പ്രാഥമിക ആരോഗ്യകേന്ദ്രവും ജില്ലാഅന്ധത നിവാരണ സമിതിയുമായി ചേർന്ന് കലഞ്ഞൂർ ഗ്രാമോദ്ധാരണശാലയിൽ സൗജന്യ കണ്ണട വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്.എസ് ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ജയകുമാർ അദ്ധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ.പി.എസ് , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് റാവുത്തർ, വാർഡ് മെമ്പർ ലൈല , ഒപ്‌റ്റോമെട്രിസ്റ്റ് പ്രിയ, ഗ്രാമോദ്ധാരണശാല പ്രസിഡന്റ് ചന്ദ്രമോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |