SignIn
Kerala Kaumudi Online
Saturday, 13 June 2026 7.52 PM IST

ശാസ്ത്രവേദി വിദ്യാകിരണം.

abin

പത്തനംതിട്ട: ശാസ്ത്ര വേദി ജില്ലാ കമ്മിറ്റി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വിദ്യാകിരണം പരിപാടി വല്യയന്തി എം.എസ്.സി എൽ.പി സ്കൂളിൽ നടത്തി. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് ബാഗ് നോട്ട്ബുക്ക് വാട്ടർ ബോട്ടിലുകൾ ഉൾപ്പെട്ടയുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ജോസ് തോമസ് (യു.ഇ .എസ്.ഐ- കൗൺസിലർ)ക്ലാസ് നയിച്ചു. ശാസ്ത്ര വേദി ജില്ലാ അദ്ധ്യക്ഷൻ സജി കെ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. റവ. ജെയിംസ് ഇടിക്കുള്ള, വർഗീസ് പൂവൻപാറ, ജോർജ് തോമസ് മേലേകാലായിൽ, റെനീസ് മുഹമ്മദ്, ആൻസി തോമസ്, മനോജ്‌ ഡേവിഡ് കോശി, ഗീവർഗീസ് ജോൺ,പൊന്നമ്മ ശിവദാസ്, തോമസ് ജോർജ്, മുൻസിപ്പൽ കൗൺസിലർ നജീം രാജ്, മാക്സിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL