
പത്തനംതിട്ട:പുനലൂർ മൂവാറ്റുപുഴ റോഡിൽ കുമ്പഴ മുതൽ പത്തനാപുരം വരെയുള്ള ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച് എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ മഴക്കാലമായതോടെ ദിവസവും ഒന്നിലധികം വാഹനാഅപകടങ്ങളാണ് ഉണ്ടാകുന്നത്. മുറിഞ്ഞകൽമുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പതിനഞ്ചിലേറെ അപകട മരണം ഉണ്ടായിട്ടുണ്ട്. പുനലൂർ മൂവാറ്റുപുഴ റോഡ് നവീകരിച്ചതു മുതൽ ഉണ്ടായ വാഹന പെരുപ്പവും അമിത വേഗതയും റോഡു നിർമ്മാണത്തിലെ അശാസ്ത്രീയതയുമാണ് അപകടങ്ങൾക്ക് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |