
പത്തനംതിട്ട : എട്ടാമത് ജില്ലാ റോൾബാൾ ചാമ്പ്യൻഷിപ്പ് വള്ളംകുളം നാഷണൽ ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നേതാജി റോൾബാൾ ക്ലബ് ചാമ്പ്യൻമാരായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ.എച്ച്.എസ് റോൾബാൾ ക്ലബ് ഒന്നാം സ്ഥാനം നേടി. മത്സരങ്ങൾക്ക് വിനായകൻ ഒബ്സർവറായിരുന്നു.
സമാപന സമ്മേളനത്തിൽ ജില്ലാ റോൾ ബാൾ അസോസിയേഷൻ പ്രസിഡന്റ് തോമസ് പി.ചാക്കോ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ദേവനാരായണൻ, നാഷണൽ ഹൈസ്‌കൂൾ കായിക അദ്ധ്യാപകൻ ഗൗതം മുരളീധരൻ, എക്‌സിക്യൂട്ടീവംഗം ആര്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫികളും മെഡലും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |