
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വിശുദ്ധ പത്രോസ് അപ്പോസ്തലന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ.സന്തോഷ് കുമാർ കൊടിയേറ്റി.ഡോ. ഗ്ലാഡിൻ അലക്സ് ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.വൈ.ഡൈസൺ വചനപ്രഘോഷണം നടത്തി. 28 വരെ എല്ലാദിവസവും വൈകിട്ട് 5ന് ജപമാല,ലിറ്റിനി,നൊവേന,സമൂഹ ദിവ്യബലി, വചനപ്രഘാഷേണം എന്നിവ ഉണ്ടായിരിക്കും.28ന് വൈകിട്ട് സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് ഡോ. ഹൈസന്ത് നായകവും,വചനപ്രഘോഷണത്തിന് ഫാ.ജോൺ ബോസ്ക്കോയും മുഖ്യകാർമ്മികത്വം വഹിക്കും.29ന് പുലർച്ചെ 5.30ന് ഫാ.മരിയ ഡിക്ടറിന്റെ കാർമ്മികത്വത്തിൽ പ്രഭാത ദിവ്യബലിയും ഫാ.ടിനു ആൽബിൻ സേവ്യറുടെ വചനപ്രഘോഷണവും ഉണ്ടായിരിക്കും.രാവിലെ 9ന് അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ്.ആറിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയും ഉണ്ടായിരിക്കും.തുടർന്ന് കൊടിയിറക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |