SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 AM IST

നടി കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയിൽ വാദം

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യം പകർത്തിയ കേസിൽ, ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഹൈക്കോടതി വാദം കേൾക്കും. ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീലിനൊപ്പമുള്ള ഉപഹർജികൾ വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി.

അപ്പീൽ തീർപ്പാക്കാനുള്ള കാലതാമസം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ ഉപഹർജിയിലെ ആവശ്യം. സർക്കാരിനായി വിചാരണക്കോടതിയിൽ ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ വി.അജകുമാറാകും വാദം നടത്തുക. ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീലും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പൾസർ സുനിയടക്കം നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാറും ഉന്നയിച്ചിട്ടുണ്ട്. പിന്നീട് വിശദമായ വാദം കേൾക്കും. കക്ഷികൾക്ക് നോട്ടീസയച്ച ഹൈക്കോടതി, വിചാരണക്കോടതിയിലെ രേഖകളും വിളിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL