SignIn
Kerala Kaumudi Online
Thursday, 18 June 2026 8.11 PM IST

കൂടുതൽ പണച്ചെലവില്ലാതെ യാത്ര പോകാം: കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുമായി എയർ ഇന്ത്യ

air-india-

മുംബയ്: ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുന്നതിനായി പുതിയ പ്ലാൻ അവതരിപ്പിച്ച് എയർ ഇന്ത്യ. ഇക്കോണമി ക്ളാസിലാണ് 'ബേസിക്' എന്ന വിഭാഗത്തിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ഉൾപ്പെടുത്തിയത്. മിതമായ നിരക്കിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. തുടക്കത്തിൽ തിര‌ഞ്ഞെടുത്ത ആഭ്യന്തരറൂട്ടുകളിലാണ് 'ബേസിക്' പ്ളാൻ ലഭ്യാമാക്കുക.

ഈ പ്ളാനിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും ഏഴ് കിലോഗ്രാം കാബിൻ ബാഗേജും അനുവദിക്കും. മറ്റ് ടിക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാനിൽ സൗജന്യ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. വേണമെങ്കിൽ യാത്രക്കാർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ ഭക്ഷണം മുൻകൂട്ടി പണം നൽകി ബുക്ക് ചെയ്യാം. അതേസമയം ചായയും കാപ്പിയും സൗജന്യമായി ലഭിക്കും.

ഏതെങ്കിലും കാരണത്താൽ ഫ്ലൈറ്റ് ഷെഡ്യൂളിൽ മാറ്റം വന്നാൽ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണം പുതിയ ഫ്ലൈറ്റിലേക്ക് മാറ്റുകയോ അല്ലെങ്കിൽ പൂർണമായി റീഫണ്ട് ചെയ്യുകയോ ചെയ്യുമെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ പ്ലാൻ അവതരിപ്പിച്ചതെന്നും പ്രതികരണം വിശകലനം ചെയ്ത ശേഷം കൂടുതൽ റൂട്ടുകളിൽ 'ബേസിക്' ടിക്കറ്റ് നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, AIR INDIA, BASIC FARE OPTION, ECONOMY CLASS, TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360