SignIn
Kerala Kaumudi Online
Saturday, 13 June 2026 8.02 PM IST

ശിവ് നാടാർ ഫൗണ്ടേഷൻ അദ്ധ്യാപക പുരസ്‌കാരത്തിന് അപേക്ഷിക്കാം

shiv-one

ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച അദ്ധ്യാപകരെ ആദരിക്കുന്നതിനായി ശിവ് നാടാർ ഫൗണ്ടേഷനും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സെയ്‌ദ്‌ ബിസിനസ് സ്‌കൂളും സംയുക്തമായി ഏർപ്പെടുത്തുന്ന പ്രഥമ ഇന്ത്യാസ് ബെസ്റ്റ് ടീച്ചേഴ്‌സ് അവാർഡിലേക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ഇന്ത്യയിലെസർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ 9 മുതൽ 12 വരെ ക്ലാസുകളിൽ ഭൂമിശാസ്ത്രം, ബിസിനസ് സ്റ്റഡീസ് ആൻഡ് എന്റർപ്രണർഷിപ്പ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ്, എൻവയോൺമെന്റൽ സയൻസസ്, മാത്തമാറ്റിക്‌സ് എന്നിവ പഠിപ്പിക്കുന്ന മികച്ച അദ്ധ്യാപകരെ സ്‌കൂൾ പ്രിൻസിപ്പലിനും സ്‌കൂൾ മേധാവികൾക്കും അവാർഡിനായി നാമനിർദ്ദേശം ചെയ്യാം. ജൂലായ് 31 വരെ https://indiateacherawards.evalato.com/ വഴി അപേക്ഷകൾ സമർപ്പിക്കാം. അവാർഡിന് അർഹരാകുന്ന അദ്ധ്യാപകർക്ക് ദേശീയതല അംഗീകാരത്തോടൊപ്പം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സെയ്‌ദ്‌ ബിസിനസ് സ്‌കൂളിൽ ഒരാഴ്ച്ച ദൈർഘ്യമുള്ള വികസന പരിപാടിയിൽ പൂർണമായും സൗജന്യമായി പങ്കെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360