SignIn
Kerala Kaumudi Online
Saturday, 13 June 2026 8.02 PM IST

ടാറ്റ മോട്ടോഴ്‌സ് ഇൻട്രാ വി40 ബൈ-ഫ്യൂവൽ പിക്കപ്പ് വിപണിയിൽ

tata-one

കൊച്ചി: ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് വിഭാഗങ്ങളിലെ ബദൽ ഇന്ധന സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് ടാറ്റ മോട്ടോഴ്‌സ് പുതിയ ഇൻട്രാ വി.40 ബൈ-ഫ്യൂവൽ പിക്കപ്പ് വാഹനം പുറത്തിറക്കി. സി.എൻ.ജി- പെട്രോൾ ബൈ- ഫ്യൂവൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 1,525 കിലോഗ്രാം പേലോഡും 2,960(9.7) അടി നീളമുള്ള ലോഡ് ബോഡിയാണുള്ളത്. 1.2 ലിറ്റർ എഞ്ചിൻ കരുത്തിൽ 58 ബി.എച്ച്.പി പവറും 106 എൻ.എം ടോർക്കും വാഹനം നൽകുന്നു. ദീർഘദൂര യാത്രകളിൽ ഇന്ധനക്ഷമത ഉറപ്പാക്കാനായി 110 ലിറ്റർ ശേഷിയുള്ള വലിയ സി.എൻ.ജി ടാങ്കും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360