
തിരുവനന്തപുരം: ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ മികച്ച സാമ്പത്തിക സേവനത്തിനുള്ള നടപ്പുവർഷത്തെ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് മെട്രോ എക്‌സ്‌പെഡിഷൻ അവാർഡ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) സ്വന്തമാക്കി. ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥിൽ നിന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് അവാർഡ് ഏറ്റുവാങ്ങി.
സംസ്ഥാനത്തെ ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ചെറുകിട ഇടത്തരം സംരംഭങ്ങൾ , അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ മികവിനാണ് പുരസ്‌കാരം.
ആന്ധ്രാപ്രദേശ് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി കണ്ഡുല ദുർഗേഷ്, വി. മുരളീധരൻ എം.എൽ.എ, ആന്ധ്രാപ്രദേശ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അജയ് ജെയിൻ,തിരുവനന്തപുരം മേയർ വി. വി. രാജേഷ്, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സി.ഇ.ഒ സിജി നായർ, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്റ് എം. ആർ. നാരായണൻ, എസ്.കെ.എച്ച്.എഫ് സെക്രട്ടറി ജനറൽ പ്രസാദ് മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |