SignIn
Kerala Kaumudi Online
Saturday, 13 June 2026 8.27 PM IST

പ്രവാസികൾക്കും താമസക്കാർക്കും വൻതുക പിഴയടക്കേണ്ടിവരും; റോഡിലിറങ്ങുന്നവർക്ക് നിർദേശവുമായി അബുദാബി പൊലീസ്

vehicles

അബുദാബി: റോഡുകളിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള ബോക്‌സുകളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇങ്ങനെ ചെയ്യുന്നത് ഗതാഗത തടസം സൃഷ്‌ടിക്കുന്നതിനും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 'സ്‌മാർട്ട് റോഡ് സേഫ്റ്റിയുടെ' കീഴിൽ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം.

മുന്നോട്ടുള്ള റോഡ് പൂർണമായും വ്യക്തമാണെങ്കിൽ മാത്രമേ മഞ്ഞ ബോക്‌സുകളിൽ പ്രവേശിക്കാവൂ എന്നും ട്രാഫിക് ആൻഡ് പട്രോൾ ഡയറക്‌ടറേറ്റ് ഡ്രൈവർമാരോട് നിർദേശിച്ചു. ഗതാഗത നിയമങ്ങളും ശരിയായ റോഡ് മര്യാദകളും പാലിക്കുന്നത് ഗതാഗതം സുഗമമാക്കാൻ സഹായിക്കുകയും എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

മഞ്ഞ ബോക്‌സിനുള്ളിൽ പാർക്ക് ചെയ്യുകയാണെങ്കിൽ അത് കുറ്റകൃത്യമായി കണക്കാക്കും. ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളിലൂടെയും പ്രത്യേക പട്രോളിംഗിലൂടെയും ഇത് നിരീക്ഷിക്കും. റോഡ് സുരക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം, നിയമലംഘകർക്ക് 500 ദിർഹം ( ഏകദേശം 13,000രൂപ) പിഴ ചുമത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABUDHABI POLICE, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360