SignIn
Kerala Kaumudi Online
Saturday, 24 October 2026 12.52 PM IST

ഹൂതികളുടെ ആക്രമണത്തിന് അയവില്ല, ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

indigo
പ്രതീകാത്മക ചിത്രം

റിയാദ്: വിമാനത്താവളങ്ങൾക്കും ഊർജ, ഇന്ധനവിതരണ സംവിധാനങ്ങൾക്കും നേരേ ഹൂതികൾ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കുന്നത് ഇന്ത്യൻ വിമാനകമ്പനികൾ തുടരുന്നു. ഇൻഡിഗോ റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കി. ജിദ്ദയിലേക്കും അവിടെനിന്നുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ നവംബർ 10 വരെയും റിയാദിലേക്കും അവിടെനിന്നുമുള്ള സർവീസുകളുടേത് നവംബർ 30 വരെയും ആകാശ എയർ നീട്ടിയിട്ടുണ്ട്.എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും പ്രധാന സൗദി റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ ഇന്നുവരെ നിറുത്തിവച്ചിരിക്കുകയാണ്.


അതിനിടെ, സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിന് നേരെ ഹൂതികൾ നടത്തിയ ബാലിസ്​റ്റിക് മിസൈൽ ആക്രമണം തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. റിയാദിനു നേരെയും പുലർച്ചെ ആക്രമണമുണ്ടായി എന്നാണ് റിപ്പോർട്ട്. ഇവിടെയും മിസൈലുകൾ സൗദി സേന പ്രതിരോധിച്ചു.

യെമനിലെ ഹൂതിവിരുദ്ധ ഔദ്യോഗിക സർക്കാരിനെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്തുണയ്ക്കുന്നതാണ് സൗദിയെ ഹൂതികൾ ആക്രമിക്കാൻ കാരണം. യെമനിൽ തങ്ങൾ ഭരിക്കുന്ന പ്രദേശങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ശക്തമായ ഉപരോധങ്ങൾ നീക്കാനും തങ്ങളുടെ ഭരണത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാൻ സൗദിക്കുമേൽ കടുത്ത സമ്മർദം ചെലുത്തുക എന്ന ലക്ഷ്യവും ആക്രമണത്തിന് പിന്നിലുണ്ട്.

അതേസമയം, യെമനിൽ സാധാരണ ജനങ്ങളെയും ഗോത്ര വിഭാഗങ്ങളെയും സഖ്യസേന ലക്ഷ്യമിട്ടെന്ന ഹൂതികളുടെ ആരോപണം സൗദി നിഷേധിച്ചു. ഗോത്രവിഭാഗങ്ങളെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്.

English Summary

Indian airlines continue to cancel flights to Saudi Arabia amid ongoing Houthi attacks on airports and energy and fuel supply infrastructure. IndiGo has cancelled flights to Riyadh until October 31 and services to Jeddah, Dammam and Madinah until October 27.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA SAUDI ARABIA FLIGHT CANCELLATION, SAUDI ARABIA FLIGHT UPDATES, INDIA SAUDI FLIGHTS CANCELLED, INDIA SAUDI FLIGHT NEWS, INDIA SAUDI FLIGHT SERVICE റദ്ദാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360