SignIn
Kerala Kaumudi Online
Monday, 07 September 2026 6.07 PM IST

ഹാർദിക് പാണ്ഡ്യയും 51കാരിയായ നടിയും പ്രണയത്തിൽ? തോളിൽ കൈവച്ചത് പ്രണയത്തോടെ തന്നെയെന്ന് നടി

hardik-pandya
ഹാർദ്ദിക് പാണ്ഡ്യ, അമീഷ പട്ടേൽ

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് നടി അമീഷ പട്ടേൽ. 51കാരിയായ നടിയും 32കാരനായ ഹാർദ്ദിക്കും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അടുത്തിടെ മുംബയിലെ താജ്‌മഹൽ പാലസിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതാണ് ഗോസിപ്പുകൾക്ക് കാരണം. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്.

താജ്‌മഹൽ പാലസിലെ പരിപാടിയിൽവച്ച് ഹാർദ്ദിക്കിനെ അമീഷ തന്റെ ചില സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. ഇതിന്റെ വീഡിയോ പങ്കുവച്ച് ഒരാൾ കമന്റ് ചെയ്തതിലാണ് അമീഷ പ്രതികരിച്ചത്. 'ബംഗളൂരുവിലെ ഹോട്ടലിൽ നടന്ന പാർട്ടിക്കിടെ അമീഷ ഹാർദ്ദിക്കിന്റെ തോളിൽ കൈവച്ച രീതി നോക്കൂ. എല്ലാ അഭ്യൂഹങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു'- എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്.

'വളരെ ശരിയാണ്. എന്റെ കൈ അവന്റെ ദേഹത്തുണ്ടായിരുന്നത് ശരിക്കും പ്രണയത്തോടെയാണ്. നിങ്ങളെ അറിയില്ലെങ്കിലും ഒരു സുഹൃത്തായിപ്പോലും നിങ്ങളുടെ ജീവിതത്തിൽ ഒരു പെണ്ണില്ലെന്ന് മനസിലായി. ഇനിമേൽ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു പെൺസുഹൃത്തിനെ ഉണ്ടാക്കാൻ നിങ്ങൾക്ക് സമയമായിരിക്കുന്നു'- എന്നാണ് അമീഷ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.

അതേസമയം, മോഡൽ മഹിക ശർമ്മയുമായി ഏറെനാളായി പ്രണയത്തിലാണ് ഹാർദ്ദിക്. തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ കാമുകിക്കൊപ്പം ദർശനം നടത്തുന്ന ഹാർദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

English Summary

Bollywood actress Ameesha Patel has dismissed romantic speculation linking her with Indian cricketer Hardik Pandya. The rumors emerged after they were seen together at an event in Mumbai, with a video circulating. Patel responded to a social media comment, refuting the claims. The article also highlights that Hardik Pandya is reportedly in a long-term relationship with model Mahika Sharma.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDIK PANDYA, AMEESHA PATEL, HARDIK PANDYA AND AMEESHA PATEL DATING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360