
തിരുവനന്തപുരം: ഈമാസം 26 മുതൽ നവംബർ 6 വരെ ലക്നൗവിൽ നടക്കുന്ന ബി.സി.സി.ഐ ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ആശ ശോഭന നയിക്കും.റെയിൽവേസ്, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഗുജറാത്ത്, വിദർഭ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് കേരളം. തിങ്കളാഴ്ച സിക്കിമിനെതിരെയാണ് ആദ്യ മത്സരം.
കേരള ടീം: ആശ എസ്. (ക്യാപ്ടൻ), വൈഷ്ണ എം.പി. , അനന്യ കെ. പ്രദീപ് , ഷാനി ടി, സജന എസ്, അക്ഷയ എ., ദൃശ്യ ഐ.വി, കിരൺ നവ്ഗിരെ, രോഹിണി മാനെ, ദിവ്യ ഗണേഷ്, മൃദുല വി.എസ്., ദർശന മോഹനൻ, നിയ നസ്നീൻ കെ., നിത്യ ലൂർദ്ദ്, നജ്ല സി.എം.സി., ജോഷിത വി.ജെ, വിനയ സുരേന്ദ്രൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |