SignIn
Kerala Kaumudi Online
Monday, 24 August 2026 4.28 AM IST

രണ്ടാം അങ്കം ഇന്നുമുതൽ

d

കൊ​ളം​ബോ​:​ ​ഇ​ന്ത്യ​യും​ ​ശ്രീ​ല​ങ്ക​യും​ ​ത​മ്മി​ലു​ള്ള​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാ​മ​ത്തെ​യും​ ​അ​വ​സാ​ന​ത്തേ​യും​ ​മ​ത്സ​ര​ത്തി​ന് ​ഇ​ന്ന് ​കൊ​ളം​ബോ​യി​ലെ​ ​സിം​ഹ​ളീ​സ് ​സ്പോ​ർ​ട്സ് ​ക്ല​ബ് ​ഗ്രൗ​ണ്ടി​ൽ​ ​തു​ട​ക്ക​മാ​കും.​ ​രാ​വി​ലെ​ 10​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ഗാ​ളി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​ടെ​സ്റ്റി​ൽ​ 165​ ​റ​ൺ​സി​ന്റെ​ ​വ​മ്പ​ൻ​ ​ജ​യം​ ​നേ​ടാ​നാ​യ​തി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ഇ​ന്ത്യ​ ​കൊ​ളം​ബോ​യി​ൽ​ ​ഇ​റ​ങ്ങു​ന്ന​ത്.​ 1​-0​ത്തി​ന് ​മു​ന്നി​ലു​ള്ള​ ​ഇ​ന്ത്യ​യ്ക്ക് ​ര​ണ്ടാം​ ​മ​ത്സ​രം​ ​സ​മ​നി​ല​യാ​യാ​ൽ​ ​പോ​ലും​ ​പ​ര​മ്പ​ര​ ​സ്വ​ന്ത​മാ​ക്കാം.​ ​ലോ​ക​ടെ​സ്റ്ര് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​യി​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​ന്ത്യ​യ്ക്ക് ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ലും​ ​ജ​യം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​മ​റു​വ​ശ​ത്ത് ​ജ​യം​ ​നേ​ടി​ ​പ​ര​മ്പ​ര​ ​സ​മ​നി​ല​യാ​ക്കു​ക​യാ​ണ് ​ആ​തി​ഥേ​യ​രാ​യ​ ​ല​ങ്ക​യു​ടെ​ ​ല​ക്ഷ്യം.

സ‌്പി​ൻ​ ​
നി​ർ​ണാ​യ​കം

കൊ​ളം​ബോ​യി​ലെ​ ​എ​സ്.​എ​സ്.​സി​ ​ഗ്രൗ​ണ്ട് ​പൊ​തു​വെ​ ​ബാ​റ്റ​ർ​മാ​രെ​ ​തു​ണ​യ്ക്കു​ന്ന​ ​ഫ്ലാ​റ്റ് ​ട്രാ​ക്ക് ​ആ​ണ്.​ ​ടോ​സ് ​ജ​യി​ക്കു​ന്ന​ ​ടീം​ ​ആ​ദ്യം​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് ​സാ​ധ്യ​ത.​ ​ക​ഴി​ഞ്ഞ​ 3​ ​ടെ​സ്റ്റു​ക​ളി​ൽ​ ​ഇ​വി​ടെ​ ​ഫാ​സ്റ്റ് ​ബൗ​ള​ർ​മാ​രേ​ക്കാ​ൾ​ ​സ്പി​ന്ന​ർ​മാ​രാ​ണ് ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ത്.45​ ​വി​ക്ക​റ്റു​ക​ൾ​ ​സ്പി​ന്ന​ർ​മാ​ർ​ ​നേ​ടി.​ ​ഗാ​ളിലെ​പ്പോ​ലെ​ ​മ​ത്സ​ര​ത്തി​ന്റെ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​സ്പി​ൻ​ ​നി​ർ​ണാ​യ​ക​മാ​കും.

ടീം​ ​ന്യൂ​സ്
ഇ​ന്ത്യ​ ​-​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ദേ​വ്ദ​ത്ത് ​പ​ടി​ക്ക​ലി​ന്റെ​ ​സെ​ഞ്ച്വറി​യും​ ​(167​ ​റ​ൺ​സ്),​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്ൽ​സി​ൽ​ 6​ ​വി​ക്ക​റ്റ് ​(​മ​ത്സ​ര​ത്തി​ൽ​ ​ആ​കെ​ 10​ ​വി​ക്ക​റ്റ്)​ ​വീ​ഴ്ത്തി​യ​ ​യു​വ​ ​സ്പി​ന്ന​ർ​ ​മാ​ന​വ് ​സു​ത​റി​ന്റെ​ ​പ്ര​ക​ട​ന​വു​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ക​രു​ത്താ​യ​ത്.​ ​ഓ​ഫ് ​സ്പി​ന്ന​ർ​ ​സാ​രാം​ശ് ​ജെ​യി​ൻ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.
സാ​ധ്യ​താ​ ​ടീം​ ​-​യ​ശ​സ്വി​ ​ജ​യ്‌​സ്വാ​ൾ,​ ​കെ.​എ​ൽ.​ ​രാ​ഹു​ൽ,​ ​ദേ​വ്ദ​ത്ത് ​പ​ടി​ക്ക​ൽ,​ ​ശു​ഭ്മ​ൻ​ ​ഗി​ൽ,​ ​ധ്രു​വ് ​ജു​റെ​ൽ,​ ​ഋ​ഷ​ഭ് ​പ​ന്ത് ,​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​ ​മാ​ന​വ് ​സു​തർ,​ ​കു​ൽ​ദീ​പ് ​യാ​ദ​വ്/​സാ​രാം​ശ് ​ജെ​യി​ൻ,​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്,​ ​പ്ര​സി​ദ്ധ് ​കൃ​ഷ്ണ.
ശ്രീ​ല​ങ്ക​-​ ​മോ​ശം​ ​ഫോ​മി​ലു​ള്ള​ ​ഓ​പ്പ​ണ​ർ​ ​നി​ഷാ​ൻ​ ​മ​ധു​ഷ്‌ക​യ്ക്ക് ​പ​ക​രം​ ​കാ​മി​ൽ​ ​മി​ഷാ​ര​ ​ടീ​മി​ലെ​ത്തിയേക്കും.​ ​ആ​ദ്യ​ ​ടെ​സ്റ്റി​ൽ​ ​സെഞ്ച്വ​റി​ ​നേ​ടി​യ​ ​സോ​ണ​ൽ​ ​ദി​നൂ​ഷ​യി​ലാ​ണ് ​ആ​തി​ഥേ​യ​രു​ടെ​ ​പ്ര​തീ​ക്ഷ‌.
സാ​ധ്യ​താ​ ​ടീം​-​ ​കാ​മി​ൽ​ ​മി​ഷാ​ര,​ ​ല​ഹി​രു​ ​ഉ​ദാ​ര,​ ​പ​സി​ന്ദു​ ​സൂ​രി​യ​ബ​ണ്ഡാ​ര,​ ​കാ​മി​ന്ദു​ ​മെ​ൻ​ഡി​സ്,​ ​ധ​ന​ഞ്ജ​യ​ ​ഡി​ ​സി​ൽ​വ​ ,​ ​സോ​ണ​ൽ​ ​ദി​നൂ​ഷ,​ ​നി​രോ​ഷ​ൻ​ ​ഡി​ക്‌​വെ​ല്ല,​ ​കേ​ശ​ര​ ​നു​വാ​ന്ത,​ ​പ്ര​ബാ​ത് ​ജ​യ​സൂ​ര്യ,​ ​ല​ഹി​രു​ ​കു​മാ​ര,​ ​അ​സി​ത​ ​ഫെ​ർ​ണാ​ണ്ടോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360