SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.04 AM IST

ബലൂചിസ്ഥാനിൽ പാക് സൈനിക വിമാനം തകർന്നുവീണു,​ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

READ ENGLISH VERSION
helicopter-crash-
വിമാനം തകർന്നുവീണപ്പോൾ പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാർ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നവാൻ കില്ലി പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. പാക് സൈന്യത്തിന്റെ പിഎസി എംഎഫ്‌ഐ-17 മുഷ്ഷാക് പരിശീലന വിമാനമാണ് തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിശദീകരണം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പൈലറ്റുമാരുടെ മരണത്തിൽ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പാകിസ്ഥാനിൽ പരിശീലന പറക്കലിനിടെയുള്ള വിമാനാപകടങ്ങൾ പതിവാകുകയാണ്. എന്നാൽ അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിടാറില്ല. അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് അപൂർവമാണ്. കഴിഞ്ഞ ജൂണിലും വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു.

English Summary

A Pakistani military training aircraft crashed near Nawan Killi town in Balochistan province on Monday, killing two pilots. The PAC MFI-17 Mushshak aircraft reportedly suffered a technical malfunction, according to military officials. President Asif Ali Zardari and Prime Minister Shehbaz Sharif expressed condolences over the tragic incident, which adds to a series of frequent military training crashes in Pakistan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELICOPTER CRASH, BALOCHISTAN, TWO PILOTS DEAD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360