SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.04 AM IST

ഹൂതി അറ്റാക്കിൽ അടിപതറി  സൗദി; അമേരിക്കയുടെ  പ്രതിരോധ സംവിധാനം  ഏശുന്നില്ല, മദ്ധ്യസ്ഥത  വഹിക്കാൻ  ഇറാൻ

houthi-attack-

റിയാദ്: യു.എസിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും യെമനിൽ നിന്നുള്ള ഹൂതി വ്യോമാക്രമണങ്ങളെ ചെറുക്കാനാകാതെ സൗദി അറേബ്യ. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ആശങ്കയിലാണ്.

ഇന്നലെയും മിസൈൽ, ഡ്രോൺ ആക്രമണം ഉണ്ടായെന്ന് സൗദി അറിയിച്ചു. ആളപായമോ നാശനഷ്ടമോ പുറത്തുവിട്ടില്ല. അരാംകോ പ്ലാന്റും എണ്ണ റിഫൈനറിയും ആക്രമിച്ചെന്ന് ഹൂതികൾ അവകാശപ്പെട്ടു. യെമനിലെ സനായിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി ശക്തമായി തിരിച്ചടിച്ചു. സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടർച്ചയായി ഉണ്ടായ മാരക ആക്രമണങ്ങൾ ചെറുക്കാൻ കഴിയാത്തത് വലി​യ പോരായ്മയായി​. പ്രതിരോധ വീഴ്ച സംബന്ധിച്ച് സൗദി ആഭ്യന്തര അന്വേഷണം തുടങ്ങി.

ഹൂതി​കളെ പി​ന്തുണയ്ക്കുന്ന ഇറാൻ തന്നെ ​ ഒത്തുതീർപ്പ് നി​ർദേശവുമായി​ സൗദി​യെ സമീപി​ച്ചു. സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണി​ൽ ബന്ധപ്പെട്ടു. ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു.

റിയാദ് വി​മാനത്താവളത്തി​നുനേരെ ശനി, ഞായർ ദിവസങ്ങളിലുണ്ടായ മിസൈലാക്രമണങ്ങളിൽ തെലങ്കാന സ്വദേശി അടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്താവളം 17 വരെ അടച്ചി​രി​ക്കുകയാണ്.

ഡ്രോണുകൾ കൂട്ടത്തോടെ


1. ഹൂതികൾ നൂറുകണക്കിന് വിലകുറഞ്ഞ ഡ്രോണുകളെ കൂട്ടത്തോടെ അയച്ച് വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തി​ലാക്കുകയാണ്. സൗദി അവയെ പ്രതിരോധിക്കുന്നതിനിടെ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ കൂട്ടത്തോടെ തൊടുക്കും. ചില മിസൈലുകളെങ്കി​ലും ലക്ഷ്യത്തിലെത്തും.


2. റഡാർ, ഇൻഫ്രാറെഡ്, സോണാർ ട്രാക്കിംഗ് സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാൻ ശേഷിയുള്ള (സ്റ്റെൽത്ത് ടെക്നോളജി) മിസൈലുകളും ഡ്രോണുകളും ഹൂതികളുടെ കൈവശമുണ്ട് . റഡാറുകളെ മറികടക്കാൻ താഴ്ന്ന് പറക്കുന്ന ക്രൂസ് മിസൈലുകളും പക്കലുണ്ട്. ദിശമാറാൻ ശേഷിയുള്ള പോർമുനകൾ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ കരുത്ത്

3.ഇറാനിൽ നിന്നാണ് മിസൈലുകളും ഡ്രോണുകളും സാങ്കേതിക വിദ്യകളും ഹൂതികൾക്ക് കിട്ടുന്നത്. ഇറാനിൽ നിന്നും ചൈനയിൽ നിന്നും അനധികൃതമായി കടത്തുന്ന മിസൈൽ, ഇലക്ട്രോണിക് ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള രഹസ്യ കേന്ദ്രങ്ങൾ യെമനിലുണ്ട്.

സൗദിക്ക് സാമ്പത്തിക നഷ്ടം

ചെറുക്കാൻ സൗദി പ്രയോഗിക്കുന്നത് അമേരിക്കയുടെ പേട്രിയറ്റ്, താഡ് അടക്കമുള്ള അത്യാധുനിക ഇന്റർസെപ്റ്റർ മിസൈലുകൾ. കോടിക്കണക്കിന് ഡോളർ വിലയുള്ള ഇവയുടെ ശേഖരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എണ്ണ കേന്ദ്രങ്ങൾ ആക്രമണത്തിനിരയാകുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇ​ന്ത്യ​ൻ​ ​നാ​വി​ക​രെ കാ​ണാ​താ​യി

ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്കി​നു​ ​സ​മീ​പം​ ​എ​ണ്ണ​ ​ടാ​ങ്ക​റി​നു​ ​നേ​രെ​യു​ണ്ടാ​യ​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ര​ണ്ട് ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​രെ​ ​കാ​ണാ​താ​യി.
​ ​മ​റ്റ് 9​ ​ഇ​ന്ത്യ​ക്കാ​രെ​ ​ര​ക്ഷി​ച്ചു.​ ​ഞാ​യ​റാ​ഴ്ച​ ​ഒ​മാ​നി​ലെ​ ​സൊ​ഹാ​ർ​ ​തീ​ര​ത്തി​നു​ ​സ​മീ​പം​ ​നി​ക്ക​രാ​ഗ്വ​ ​പ​താ​ക​ ​വ​ഹി​ക്കു​ന്ന​ ​'​എം.​ടി​ ​പെ​ട്രോ​ ​ഡോ​ൾ​ഫി​ൻ​"​ ​എ​ന്ന​ ​ക​പ്പ​ലാ​ണ് ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.​ ​ഇ​ന്ത്യ​ൻ​ ​ജീ​വ​ന​ക്കാ​രു​മാ​യി​ ​സ​ഞ്ച​രി​ച്ച​ ​മാ​ർ​ഷ​ൽ​ ​ഐ​ല​ൻ​ഡ്സ് ​പ​താ​ക​യു​ള്ള​
​'​എം.​ടി​ ​വാ​ൽ​തേ​ര​ ​"​എ​ന്ന​ ​ക​പ്പ​ലും​ ​പി​ന്നാ​ലെ​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ടു.​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ങ്കി​ലും​ 11​ ​ഇ​ന്ത്യ​ക്കാ​രെ​യും​ ​ഒ​ഴി​പ്പി​ച്ചു.​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ ​ഇ​ന്ത്യ​ ​ശ​ക്ത​മാ​യി​ ​അ​പ​ല​പി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOOTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360