വാഷിംഗ്ടൺ: യു.എസിൽ നാശംവിതച്ച് ' ഇസയാസ് ' ചുഴലിക്കാറ്റ്. ഫ്ലോറിഡയിലും അലബാമയിലുമായി 4 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച മണിക്കൂറിൽ 168 കിലോമീറ്റർ വേഗതയിൽ ഫ്ലോറിഡയിലെ ഡെസ്റ്റിന് സമീപമാണ് കാറ്റ് കരതൊട്ടത്. ഫ്ലോറിഡ, അലബാമ, ജോർജിയ എന്നിവിടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ശക്തി ക്ഷയിച്ച ഇസയാസ് മദ്ധ്യ, വടക്കു കിഴക്കൻ യു.എസിലേക്ക് നീങ്ങി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |