
കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രവിശ്യാ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ഭരണവും ഏർപ്പെടുത്തി. അഴിമതി കേസിൽ ജയിലിൽ തുടരുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ (പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടിക്കായിരുന്നു പ്രവിശ്യയിലെ ഭരണം. ഭീകരാക്രമണങ്ങൾ ചെറുക്കുന്നതിൽ പ്രവിശ്യാ ഭരണകൂടം പരാജയപ്പെട്ടെന്നും ക്രമസമാധാന നില തകർന്നെന്നും കാട്ടിയാണ് നീക്കം. ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് പി.ടി.ഐ തുടങ്ങിയ റാലി തടയുകയാണ് പാക് സർക്കാരിന്റെ ലക്ഷ്യം. പ്രവിശ്യയിലുടനീളം സൈന്യത്തെ വിന്യസിച്ചു. പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന സൊഹൈൽ അഫ്രീദി അടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു. പെഷവാർ അടക്കം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |