SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.25 PM IST

'നമ്മളാണ് ഇന്‍സ്റ്റഗ്രാമിലെ ഫേമസ് കപ്പിള്‍': മോദിയോട് മെലോനി, സോഷ്യൽ മീഡിയയിൽ വീണ്ടും 'മെലോഡി' എഫക്ട്

READ ENGLISH VERSION

modi-and-girgia

പാരീസ്: വീണ്ടും സോഷ്യൽ മീഡിയയുടെ മനംകവര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഫ്രാന്‍സില്‍ ജി7 ഉച്ചകോടിയ്ക്കിടെ പതിവ് ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി എത്തിയപ്പോൾ ഇരുവരും തമ്മിൽ നടന്ന രസകരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പരസ്പരം അഭിവാദ്യം ചെയ്തതിന് പിന്നാലെ 'നമ്മളാണ് ഇന്‍സ്റ്റഗ്രാമിലെ ഫേമസ് കപ്പിള്‍' എന്ന് മെലോനി മോദിയോട് പറയുന്നതും ഇരുവരും തമ്മിൽ പുഞ്ചിരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

2023ൽ ദുബായിൽ നടന്ന കോപ് 28 ഉച്ചക്കോടിയ്ക്കിടെ മോദിയ്‌ക്കൊപ്പമുള്ള ഒരു സെൽഫി മെലോനി പങ്കുവച്ചിരുന്നു. "കോപ് 28-ലെ നല്ല സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകം ആഗോളതലത്തിൽ വൈറലാകുകയായിരുന്നു. അന്നുമുതൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ മാസം റോം സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മെലോനിക്ക് മെലഡി മിഠായി സമ്മാനമായി നൽകിയതും ഏറെ വൈറലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, INSTAGRAM, G7SUMMIT, PM NARENDRA MODI, GIORGIA MELONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360