SignIn
Kerala Kaumudi Online
Sunday, 21 June 2026 3.16 PM IST

അമേരിക്കൻ സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു

pic

ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സംവിധായകൻ ജെയിംസ് ബറോസ് (85) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 11 പ്രൈംടൈം എമ്മി അവാർഡുകൾ അടക്കം കരസ്ഥമാക്കിയ അദ്ദേഹം എൻ.ബി.സിയിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ സിറ്റ്കോമായ 'ചിയേഴ്സി'ന്റെ (1982–1993) സ്രഷ്ടാക്കളിൽ ഒരാളാണ്. ആഗോളതലത്തിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ' ഫ്രണ്ട്സ്' അടക്കം സിറ്റ്കോമുകളുടെയും ഷോകളുടെയും ആയിരക്കണക്കിന് എപ്പിസോഡുകൾ അദ്ദേഹം സംവിധാനം ചെയ്തു. അഞ്ച് ദശാബ്ദം അമേരിക്കൻ ടെലിവിഷൻ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തെ 'സി‌റ്റ്‌‌കോമുകളുടെ സ്റ്റീവൻ സ്പീൽബർഗ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1982ൽ പാർട്‌ണേഴ്സ് എന്ന സിനിമയും സംവിധാനം ചെയ്തു. രണ്ടു തവണ വിവാഹിതനായ ബറോസിന് നാല് മക്കളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360